പരിക്ക്, സലായും റോബേർട്സണും പാലസിനെതിരെ കളിച്ചേക്കില്ല

- Advertisement -

ഇന്റ്ർനാഷണൽ ബ്രേക്ക് കഴിഞ്ഞ് ക്ലബ് ഫുട്ബോൾ മടങ്ങിയെത്തുന്ന ആദ്യ ആഴ്ചയിൽ ലിവർപൂളിന് രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങേണ്ടി വരും. ലിവർപൂൾ താരങ്ങക്കായ മൊഹമ്മദ് സലായും റൊബേർട്സണും ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഉണ്ടായേക്കില്ല. രണ്ട് പേർക്കും ആങ്കിൾ ഇഞ്ച്വറി ആണ് പ്രശ്നമായിരിക്കുന്നത്. ക്രിസ്റ്റൽ പാലസിനെതിരെ എവേ മത്സരമാണ് എന്നത് ക്ലോപ്പിന് കൂടുതൽ തലവേദന നൽകും.

പരിക്ക് കാരണം ഈജിപ്തിനായും സലാ കളിച്ചിരുന്നില്ല. റൊബേർട്സണും രാജ്യം അവസാന ആഴ്ച വിശ്രമം നൽകിയിരുന്നു. എന്നിട്ടും അണ്ട് പേർക്കും പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആയില്ല. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിലായിരുന്നു സലായ്ക്ക് പരിക്കേറ്റത്. അന്ന് മുതൽ പരിക്ക് വെച്ചായിരുന്നു സലാ കളിച്ചത്. പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരം മുമ്പ് സലായ്ക്ക് നഷ്ടപ്പെട്ടിരുന്നു. ആ മത്സരം മാത്രമാണ് ലീഗിൽ ലിവർപൂൾ വിജയിക്കാതിരുന്നത്.

Advertisement