“ടോട്ടൻഹാമിനെ സ്നേഹിക്കുന്നവർക്ക് സന്തോഷം നൽകുക തന്റെ ലക്ഷ്യം” – ജോസെ

- Advertisement -

ടോട്ടൻഹാമിന്റെ പുതിയ പരിശീലകനായി എത്തിയ ജോസെ താൻ ഈ ജോലി ഏറ്റെടുത്തതിൽ അതീവ സന്തോഷവാനാണെന്ന് പറഞ്ഞു. സന്തോഷവാനല്ലായിരുന്നു എങ്കിൽ താൻ ഇവിടെ എത്തില്ലായിരുന്നു. ടോട്ടൻഹാമിനെ സ്നേഹിക്കിന്നവർക്ക് ഒക്കെ സന്തോഷം നൽകുകയാണ് തന്റെ ലക്ഷ്യമെന്നും ജോസെ പറഞ്ഞു‌. ടീമിന് തന്റെ എല്ലാ ഊർജ്ജവും ആത്മാർത്ഥതയും നൽകും എന്നും പോർച്ചുഗീസ് കോച്ച് പറഞ്ഞു.

ടോട്ടൻഹാമിന് മികച്ച അക്കാദമി ആണ് ഉള്ളത്. എന്നും മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന അക്കാദമി. ആ അക്കാദമിയിലെ താരങ്ങളുടെ ഒപ്പവും ഇപ്പോൾ ടീമിനൊപ്പമുള്ള യുവതാരങ്ങൾക്ക് ഒപ്പവും പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണ്. ടോട്ടൻഹാമിനെ ലോകത്തെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് ഉള്ളതെന്നും ഇവിടുത്തെ ട്രെയിനിങ് സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും ജോസെ പറഞ്ഞു. ഒരോ മത്സരവും വിജയിക്കണമെന്ന ലക്ഷ്യത്തോടെയാകും ഇറങ്ങുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement