ഇഞ്ച്വറി ടൈം ഗോളിൽ ഡെൽഹിയെ വീഴ്ത്തി രാജസ്ഥാൻ യുണൈറ്റഡ്

20211018 185020

ഐ ലീഗ് യോഗ്യത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിലെ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ് സിക്ക് വിജയം. ഡെൽഹി എഫ് സിയെ ആണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. ഇഞ്ച്വറി ടൈമിൽ പിറന്ന ഏക ഗോളിനാണ് ഇന്ന് രാജസ്ഥാൻ വിജയിച്ചത്. മത്സരം അവസാനിക്കാൻ 1 മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു ഈ ഗോൾ. 92ആം മിനുട്ടിൽ അമൻ താപ ആണ് രാജസ്ഥാന് വേണ്ടി ഗോൾ നേടിയത്. ഇനി അടുത്ത മത്സരത്തിൽ ഒക്ടോബർ 20ന് കെങ്ക്രെ ഡെൽഹി എഫ് സിയെയും, മഹാരാജ് എഫ് സി രാജസ്ഥാൻ യുണൈറ്റഡിനനെയും നേരിടും.

Previous articleഐ ലീഗ് യോഗ്യത ഫൈനൽ റൗണ്ട്, കെങ്ക്രെ വിജയത്തോടെ തുടങ്ങി
Next articleസയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മുംബൈയെ രഹാനെ നയിക്കും