ഐ ലീഗ് യോഗ്യത ഫൈനൽ റൗണ്ട്, കെങ്ക്രെ വിജയത്തോടെ തുടങ്ങി

20211018 184205

ഐ ലീഗ് യോഗ്യത മത്സരങ്ങളുടെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കെങ്ക്രെ എഫ് സിക്ക് വിജയം. എഫ് സി മഹാരാജിനെ ആണ് കെങ്ക്രെ പരാജയപ്പെടുത്തിയത്. മഹാരാഷ്ട്ര ക്ലബ് ഏക ഗോളിനാണ് ഇന്ന് വിജയിച്ചത്. മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു ഈ ഗോൾ. 85ആം മിനുട്ടിൽ പ്രവിറ്റോ ആണ് കെങ്ക്രെക്ക് വേണ്ടി ഗോൾ നേടിയത്. ഇനി അടുത്ത മത്സരത്തിൽ ഒക്ടോബർ 20ന് കെങ്ക്രെ ഡെൽഹി എഫ് സിയെയും, മഹാരാജ് എഫ് സി രാജസ്ഥാൻ യുണൈറ്റഡിനനെയും നേരിടും.

Previous articleസംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫിക്സ്ചറിൽ മാറ്റം
Next articleഇഞ്ച്വറി ടൈം ഗോളിൽ ഡെൽഹിയെ വീഴ്ത്തി രാജസ്ഥാൻ യുണൈറ്റഡ്