ഐലീഗ് കിരീടം നേടിയിട്ട് മൂന്ന് മാസമായിട്ടും സമ്മാനത്തുക ലഭിച്ചില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗ് ക്ലബുകളുടെ പ്രശ്നങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നു കൂടെ. ഈ സീസണിൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ചെന്നൈ സിറ്റി ഐ ലീഗ് കിരീടം ഉയർത്തിയത്. ആ ചെന്നൈ സിറ്റിക്ക് കിരീടം നേടിയിട്ട് മൂന്ന് മാസമായിട്ടും ഐലീഗ് കിരീടം ജയിച്ചതിനുള്ള സമ്മാന തുക ലഭിച്ചിട്ടില്ല. ഒരു കോടിയാണ് ഐലീഗ് വിജയിച്ചവർക്ക് ലഭിക്കേണ്ട സമ്മാനത്തുക. എന്നാൽ ഇതിനെ കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് എ ഐ എഫ് എഫ്.

തുകയായ ഒരു കോടി ലഭിക്കാത്തതിൽ എ ഐ എഫ് എഫിന് കത്ത് അയച്ചു എന്നും എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല എന്നും ചെന്നൈ സിറ്റി ഉടമ രോഹിത് ശർമ്മ. ചെമ്നൈ സിറ്റി മാത്രമല്ല ഗോകുലവും മിനേർവ പഞ്ചാബും ഇതുപോലെ എ ഐ എഫ് എഫിന്റെ കയ്യിൽ നിന്ന് പണത്തിനായി കാത്തു നിൽക്കുന്നുണ്ട്. ഗോകുലത്തിന് സബ്സിഡി തുകയായി 25 ലക്ഷവും മിനേർവയ്ക്ക് 15 ലക്ഷവുമാണ് ലഭിക്കാനുള്ളത്.

മുമ്പ് ഐസാളും മിനേർവയും ഒരുപാട് കാലം കാത്തിരുന്ന ശേഷമായിരുന്നു സമ്മാനത്തുക ലഭിച്ചത്. ഐലീഗ് ക്ലബകളെ അവഗണിക്കുന്നത് ശീലമാക്കിയിരിക്കുന്ന എ ഐ എഫ് എഫ് ഉടൻ ഒന്നും ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കും എന്നും പ്രതീക്ഷിക്കാൻ കഴിയില്ല.