ഐ ലീഗ് മാർച്ചിൽ പുനരാരംഭിക്കും

Newsroom

20220201 205248
Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം നിർത്തിവെച്ച് ഐ ലീഗ് മാർച്ച് 3ന് പുനരാരംഭിക്കും. ബംഗാളിലെ കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് പുനരാരംഭിക്കാൻ തീരുമാനമായത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ടീമുകൾ ഫെബ്രുവരി അവസാനത്തോടെ ബയോ ബബിളിൽ പ്രവേശിക്കും. ഇത്തവണ ശക്തമായ നിയന്ത്രണങ്ങൾ ബയോ ബബിളിൽ ഉണ്ടാകും.

ഐ ലീഗ് ക്ലബുകൾക്ക് ഇടയിൽ 60ൽ അധികം കൊറോണ കേസുകൾ വന്നതോടെ ആയിരുന്നു ജനുവരി തുടക്കത്തിൽ തന്നെ ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചത്. താരങ്ങളും ടീമുകളും ഒക്കെ അവരുടെ നാട്ടിലേക്ക് മടങ്ങി പോയിരുന്നു. ആകെ ലീഗിൽ 6 മത്സരങ്ങൾ മാത്രമെ നടന്നിരുന്നുള്ളൂ.