“യുവന്റസിലേക്ക് വരാനുള്ള തീരുമാനം എളുപ്പമായിരുന്നു, നമ്പർ 7 എടുത്തതിന് ആ നമ്പർ ഇഷ്ടമുള്ളത് കൊണ്ടല്ല” – വ്ലാഹോവിച്

20220201 203235

യുവന്റസിന്റെ ഈ ജനുവരിയിലെ ഏറ്റവും വലിയ സൈനിംഗ് ആയ വ്ലാഹോവിച് യുവന്റസ് തിരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള തീരുമാനം ആയിരുന്നു എന്ന് വ്യക്തമാക്കി.

“യുവന്റസുമായി കരാർ ഒപ്പുവെച്ചതിൽ ഞാൻ ത്രില്ലിലും അഭിമാനത്തിലുമാമ്മ്്,” അദ്ദേഹം പറഞ്ഞു. “മഹത്തായ ഒരു ക്ലബ്ബ് ആണ് യുവന്റസ്. ഈ ടീമിനായി എന്റെ ഏറ്റവും മികച്ചത് നൽകാനും മികച്ച ഫലങ്ങൾ നേടാനും ഞാൻ തയ്യാറാണ്.” വ്ലാഹോവിച് പറഞ്ഞു.
20220201 203242

“വിദേശ ക്ലബ്ബുകളെക്കുറിച്ച് നിരവധി റൂമറുകൾ ഉണ്ടായിരുന്നു, പക്ഷേ ക്ലബിനും എനിക്കും സമാനമായ ഡിഎൻഎ ഉള്ളതിനാൽ യുവന്റസ് തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നു.” താരം പറഞ്ഞു.

യുവന്റസിൽ നമ്പർ 7 നമ്പർ തിരഞ്ഞെടുത്ത താരം ആ നമ്പറിനോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല തിരഞ്ഞെടുത്തത് എന്നും പറഞ്ഞു. “ഏഴാം നമ്പർ ജേഴ്സി ഒന്നിനെയും പ്രതിനിധീകരിക്കുന്നില്ല. എല്ലാ സംഖ്യകളും ഇവിടെ പ്രധാനമാണ്. നമ്പർ 9 ന് ഏറ്റവും അടുത്തുള്ളത് കൊണ്ടാണ് ഞാൻ അത് തിരഞ്ഞെടുത്തത്, ”വ്ലഹോവിച് പറഞ്ഞു.