ഐ ലീഗിൽ ഇത്തവണ 11 ടീമുകൾ മാത്രം

പുതിയ സീസൺ ഐ ലീഗിൽ 11 ടീമുകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. റിലഗേഷൻ കാരണം കെങ്ക്രെയും ക്ലബ് പിരിച്ചുവിടാൻ തീരുമാനിച്ചതിനാൽ ഇന്ത്യൻ ആരോസും ഈ സീസൺ ഐ ലീഗിൽ ഉണ്ടാകില്ല. ഐ ലീഗിൽ പങ്കെടുക്കാൻ കോർപ്പറേറ്റ് എൻട്രി വഴി ചില ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും ഈ സീസണിൽ 11 ടീമുകൾ മതി എന്ന് ലീഗ് കമ്മിറ്റി തീരുമാനിക്കുക ആയിരുന്നു.

ഒക്ടോബർ 29ന് ലീഗ് ആരംഭിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു. ഐ എസ് സ് ഒക്ടോബർ 7ന് ആരംഭിക്കുന്നുണ്ട്. ഈ വർഷത്തെ ഐ ലീഗ് പഴതു പോലെ രണ്ട് ലെഗ് ആയാകും നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന രണ്ട് സീസണുകളിൽ കൊറോണ കാരണം വ്യത്യസ്ത രീതിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്.

20220616 184256

ഈ സീസണിൽ ഐ ലീഗിൽ കിരീടം നേടിയാൽ ആ ടീമിന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ കിട്ടും എന്ന പ്രത്യേകത ഉണ്ട്. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയത് ഗോകുലം കേരള ആയിരുന്നു.

ടീമുകൾ; ഗോകുലം കേരള, മൊഹമ്മദൻസ്, റിയൽ കാശ്മീർ, സുദേവ, നെരോക, ശ്രീനിധി, ട്രാവു, ഐസാൾ, ചർച്ച ബ്രദേഴ്സ്, രാജസ്ഥാൻ യുണൈറ്റഡ്, പഞ്ചാബ് എഫ് സി