ഐലീഗിൽ ഇന്ന് നിർണായക മത്സരങ്ങള്‍, ഗോകുലം കേരള എഫ്സിക്ക് റിലഗേഷന്‍ ബാറ്റില്‍

ഐലീഗിൽ ഇന്ന് വളരെ നിര്‍ണായകമായ പോരാട്ടങ്ങള്‍. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ലീഗിൽ നിലനിൽക്കാനുള്ള പോരാട്ടമാണ് നടക്കുന്നത് എങ്കിൽ ഡൽഹിയിൽ കിരീടപോരാട്ടത്തിൽ നിര്ണായകമാവുന്ന മത്സരം ആണ്.

ലീഗിൽ നിലവിൽ പത്താം സ്ഥാനത്താണ് ഗോകുലം കേരള എഫ്‌സി, സ്വന്തം ഗ്രൗണ്ടില്‍ ഒന്‍പതാം സ്ഥാനത്തുള്ള ഐസോളിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കേരള ടീമിന് ശാശ്വതമാവില്ല. രണ്ടു ടീമുകള്‍ക്കും ലീഗില്‍ നിലനില്‍ക്കാന്‍ വിജയം അനിവാര്യമാണ്. അത് കൊണ്ട് തന്നെ തീപാറും പോരാട്ടം കോഴിക്കോട് പ്രതീക്ഷിക്കാം. ഇരു ടീമുകൾക്കും ലീഗിൽ മൂന്ന് മത്സരങ്ങൾ ആണ് അവശേഷിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നു ആണ് മത്സരം നടക്കുക.

കാശ്മീരിൽ നടക്കെണ്ടിയിരുന്ന റിയല്‍ കശ്മീര്‍ – ഈസ്റ്റ് ബംഗാള്‍ മത്സരം തീവ്രവാദി ആക്രമണം മൂലം ഡല്‍ഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലീഗില്‍ കേരീട പോരാട്ടത്തില്‍ നിര്‍ണയകമാവുന്ന മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഇന്ന് തോല്‍ക്കുന്ന ടീം കിരീട പോരാട്ടത്തില്‍ നിന്നും പുറത്താവും എന്നത് കൊണ്ട് തന്നെ ആവേശം വിതറുന്ന മത്സരമാവും നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് മത്സരം.

Previous articleഫെർഗൂസന്റെ റെക്കോർഡും മറികടന്ന് സോൾഷ്യർ കുതിക്കുന്നു
Next articleതമീം ഇക്ബാല്‍ ശതകത്തിനു ശേഷം തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്