ഗോകുലം കേരളയ്ക്ക് ഇനി ഓഫ് ലൈൻ സ്റ്റോറും

Newsroom

ഇന്ത്യൻ ഫുട്ബോൾ ക്ലബുകൾക്ക് ഒരിക്കലും ഇല്ലാതിരുന്ന കാര്യമാണ് മർച്ചൻഡൈസ് സ്റ്റോറുകൾ. ഓൺലൈൻ സ്റ്റോറുകൾ പല ക്ലബുകൾക്കും ഉണ്ടെങ്കിലും ഓഫ്ലൈൻ സ്റ്റോറുകൾ എവിടെയും ഉണ്ടായിരുന്നില്ല. എന്നാൽ ഗോകുലം കേരള അങ്ങനെ ഒരു സ്റ്റോർ ആരാധകർക്ക് വേണ്ടി തുടങ്ങുകയാണ്. ഗോകുലം കേരളയുടെ ജേഴ്സികളും മറ്റു മർച്ചൻഡൈസ് പ്രൊഡക്ട്കുകളും വാങ്ങാൻ സാധിക്കുന്ന സ്ഥലമായിരിക്കും ഇത്.

ഉടൻ തന്നെ ഗോകുലം കേരള ഈ സ്റ്റോർ ആരാധകർക്കായി തുറന്നു കൊടുക്കും. കോഴിക്കോട് സ്റ്റേഡിയത്തിന് സമീപമാകും ഈ സ്റ്റോർ ആദ്യ നിലവിൽ വരിക. ഭാവിയിൽ കേരളത്തിൽ ഉടനീളം ഗോകുലം ക്ലബിന്റെ സ്റ്റോറുകൾ വരാനും സാധ്യതയുണ്ട്. ഇപ്പോൾ ഡ്ര്യൂറണ്ട് കപ്പ് ചാമ്പ്യന്മാരും ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരുമാണ് ഗോകുലം കേരള. ഇത്തവണ ഐ ലീഗ് കിരീടവും ഗോകുലം കേരള ലക്ഷ്യമിടുന്നുണ്ട്.