അജയ് ഛേത്രിയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

20210115 113203
- Advertisement -

ബെംഗളൂരു എഫ് സിയുടെ യുവതാരം അജയ് ഛേത്രിയെ ഐ എസ്‌ എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ് സി സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് ഈസ്റ്റ് ബംഗാൾ അജയ് ഛേത്രിയെ ടീമിൽ എത്തിച്ചിരിക്കുന്നത്. മധ്യനുര താരമായ അജയ് ഛേത്രി അവസാന അഞ്ച് വർഷങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ബെംഗളൂരുവിന്റെ യുവ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്.

ബെംഗളൂരു റിസേർവ്സിനൊപ്പം ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം അജയ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബെംഗളൂരു സീനിയർ സ്ക്വാഡിൽ ഇടം നേടിയ താരം ഐ എസ്‌ എല്ലിൽ ചെന്നൈയിനെതിരെ അരങ്ങേറ്റവും നടത്തിയിരുന്നു. ഇതിനു മുമ്പ് ഹൈദരബാദിലും ലോണിൽ താരം കളിച്ചിരുന്നു.

Advertisement