മാത്യു വെയിഡിനെ പുറത്താക്കി തന്റെ അരങ്ങേറ്റ ടെസ്റ്റ് വിക്കറ്റ് നേടി നടരാജന്‍, സ്മിത്തിനെ വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദറിനും കന്നി വിക്കറ്റ്

Natarajan

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറ്റം കുറിച്ച രണ്ട് യുവ താരങ്ങള്‍ക്കും തങ്ങളുടെ ആദ്യ വിക്കറ്റുകള്‍ നേടുവാനുള്ള ഭാഗ്യം സിദ്ധിച്ചു. ഇന്ന് നടരാജന്‍ തന്റെ കന്നി വിക്കറ്റായി മാത്യു വെയിഡിനെ പുറത്താക്കിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ ആദ്യ വിക്കറ്റായി വീഴ്ത്തിയത് ഓസ്ട്രേലിയന്‍ ഇതിഹാസ താരം കൂടിയായ സ്റ്റീവ് സ്മിത്തിനെയാണ്.

Washingtonsundar

ഇന്ന് തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയ മറ്റൊരു താരമാണ് ശര്‍ദ്ധുല്‍ താക്കൂര്‍. മാര്‍ക്കസ് ഹാരിസിനെ പുറത്താക്കിയാണ് ഇന്ത്യന്‍ താരം തന്റെ ടെസ്റ്റ് വിക്കറ്റുകളുടെ അക്കൗണ്ട് തുറന്നത്.

Previous articleഇന്ത്യയ്ക്കായി അഞ്ചോ അതിലധകം താരങ്ങളോ ഒരു പരമ്പരയ്ക്കിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് 1996ന് ശേഷം ഇതാദ്യം
Next articleഗോകുലം കേരളയ്ക്ക് ഇനി ഓഫ് ലൈൻ സ്റ്റോറും