ഗോകുലം കേരളയ്ക്ക് ഇനി ഇറ്റാലിയൻ തന്ത്രങ്ങൾ

- Advertisement -

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലത്തിന്റെ പുതിയ പരിശീലകനെ തീരുമാനിച്ചു. ഇറ്റാലിയൻ പരിശീലകനായ വിൻസെൻസോ ആൽബർട്ടെ അന്നെസെ ആണ് ഗോകുലം കേരളയുമായി കരാർ ഒപ്പുവെച്ചത്. മുൻ പരിശീലകനായ സാന്റിയാഗോ വരേല സ്ഥാനം ഒഴിയുന്നതായി കഴിഞ്ഞ ദിവസം ക്ലബ് പ്രഖ്യാപിച്ചിരുന്നു. 35കാരനായ പരിശീലകന് ഗോകുലം കേരളയെ ഐലീഗിൽ കിരീടത്തിലേക്ക് നയിക്കുക ആകും പ്രധാന ലക്ഷ്യം.

ഇതിനകം തന്നെ ഒരു ദേശീയ ടീമിനെ അടക്കം പരിശീലിപ്പിച്ച പരിചയം വിൻസെൻസോയ്ക്ക് ഉണ്ട്. കഴിഞ്ഞ വർഷം ബെലീസ് രാജ്യാന്തര ടീമിന്റെ പരിശീലകൻ ആയിരുന്നു വിൻസെൻസോ. ഗോകുലം ഇദ്ദേഹത്തിന്റെ കരിയറിലെ 11ആമത്തെ മുഖ്യ പരിശീലകനായുള്ള ചുമതലയാകും. 2010ൽ ഇറ്റാലിയൻ ക്ലബായ ഫീഡലിയസ് ആൻഡ്രിയയെ പരിശീലിപ്പിച്ചായിരുന്നു വിൻസെൻസോ കരിയർ ആരംഭിച്ചത്. പിന്നീട് എസ്റ്റോണിയ, ലാത്വിയ, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ എല്ലാം വിൻസെൻസോ പരിശീലകനായി പ്രവർത്തിച്ചു. അർമേനിയൻ അണ്ടർ 19 ടീമിന്റെ പരിശീലക വേഷത്തിലും ഇദ്ദേഹം പ്രവർത്തിച്ചു.

Advertisement