ബാഴ്സലോണക്ക് വിൽക്കാൻ ഉദ്ദേശമില്ലാത്തത് ഈ എട്ടു താരങ്ങളെ മാത്രം

- Advertisement -

ബാഴ്സലോണ ക്ലബ് ഇപ്പോൾ ഉള്ള പ്രതിസന്ധി മറികടക്കാൻ വേണ്ടി ഒരുപാട് താരങ്ങളെ വിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്. എട്ട് താരങ്ങൾ മാത്രമേ ബാഴ്സലോണ വിൽക്കില്ല എന്ന് തനിക്ക് ഉറപ്പ് പറയാൻ ആകു എന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു ഇന്നലെ സൂചന നൽകി. ഇന്നലെ നൽകിയ അഭിമുഖത്തിൽ വിൽക്കുന്നതിനെ കുറിച്ച് ബാഴ്സലോണ ചിന്തിക്കുക പോലും ചെയ്യുന്നില്ല എന്ന് എട്ടു താരങ്ങളെ കുറിച്ചാണ് ബാർതൊമെയു പറഞ്ഞത്.

മെസ്സി, ടെർസ് സ്റ്റേഗൻ, ഡിയോങ്, ലെങ്ലെറ്റ്, ഡെംബലെ,സെമെഡോ, ഗ്രീസ്മൻ, അൻസു ഫതി എന്നിവരെ ആണ് വിൽക്കാൻ യാതൊരു ഉദ്ദേശവും ഇല്ല എന്ന് അദ്ദേഹം പറഞ്ഞത്. അൻസു ഫതിക്കായി ഓഫറുകൾ വന്നിരുന്നു എന്നും അതൊക്കെ ബാഴ്സലോണ നിരസിച്ചു എന്നും ബാർതൊമെയു പറഞ്ഞു. ബാഴ്സലോണയുടെ ഇതിഹാസ താരങ്ങൾ പലതും ക്ലബ് വിടേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. ബാർതൊമെയു പറഞ്ഞ താരങ്ങളിൽ സുവാരസ് ഇല്ല എന്നത് ഉറുഗ്വേ സ്ട്രൈക്കർ ക്ലബ് വിടുന്ന താരങ്ങളിൽ ഒന്നാകും എന്ന സൂചനയാണ്. പികെ, ബുസ്കെറ്റ് തുടങ്ങിയ സീനിയർ താരങ്ങളും ക്ലബ് വിടേണ്ടി വരും.

Advertisement