ജൂനിയർ ലീഗ്; ഗോകുലം കേരള എഫ് സിക്ക് നിരാശ

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ ഗോകുലത്തിന് നിരാശ. ഇന്ന് പ്ലേ ഓഫിലെ ഗ്രൂപ്പ് ബിയിൽ നടന്ന അവസാന പോരാട്ടത്തിലും പരാജയപ്പെട്ടതോടെ ആണ് ഫൈനൽ റൗണ്ട് പ്രതീക്ഷകൾ അവസാനിച്ചത്. ഡെമ്പോ ആണ് ഗോകുലം കേരള എഫ് സിയെ ഇന്ന് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പരാജയം. കഴിഞ്ഞ മത്സരത്തിൽ ഡെൽഹി ഡൈനാമോസിനോടും ഗോകുലം പരാജയപ്പെട്ടിരുന്നു.

ആദ്യ മത്സരത്തിൽ ജമ്മു കാശ്മീർ അക്കാദമിയെ തോൽപ്പിച്ചത് മാത്രമാണ് ഗോകുകത്തിന്റെ ഏക വിജയം. ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്ത ഗോകുലത്തിന് ഫൈനൽ റൗണ്ടിൽ കടക്കാനാവില്ല. കേരള ക്ലബായി കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഫൈനൽ റൗണ്ടിൽ ഉള്ളത്.