ബാലാ ദേവിക്ക് വീണ്ടും ഇരട്ട ഹാട്രിക്ക്, അഞ്ച് മത്സരങ്ങൾ 22 ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ഫുട്ബോൾ ലീഗിൽ ഗോളടിച്ച് മടുക്കുകയാണ് ബാലാ ദേവി. തുടർച്ചയായ നാലാം മത്സരത്തിലും ഹാട്രിക്ക് അടിച്ച ബാലാ ദേവി, ഇന്ന് ടൂർണമെന്റിലെ തന്റെ രണ്ടാം ഇരട്ട ഹാട്രിക്കും നേടി. ബാലാദേവിയുടെ ആറു ഗോളുകളുടെ മികവിൽ ബാംഗ്ലൂർ യുണൈറ്റഡിനെ എതിരില്ലാത്ത പത്ത് ഗോളുകൾക്കാണ് മണിപ്പൂർ പോലീസ് ഇന്ന് തോൽപ്പിച്ചത്.

ഇന്നത്തെ ഗോളുകളോടെ 5 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ മണിപ്പൂർ പോലീസ് ആകെ നേടി. ഇതിൽ 22 ഗോളുകളും ബാലാ ദേവിയുടെ വകയാണ്. ബാലാദേവിയെ കൂടാതെ‌ ദയാ ദേവിയുടെ ഇരട്ട ഗോളുകളും, റിനറോയ്, മന്ദാകിനി എന്നിവരുടെ ഗോളുകളും ബാംഗ്ലൂർ വലയിൽ വീണു. മണിപ്പൂർ പോലീസിന്റെ നാലാം ജയമാണിത്. ഇന്നത്തെ ജയത്തോടെ മണിപ്പൂർ പോലീസിന് 12 പോയന്റായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താഇ ഫിനിഷ് ചെയ്ത മണിപ്പൂർ പോലീസ് ഗോകുലത്തെ ആണ് സെമിയിൽ നേരിടുക.