1-3ൽ നിന്ന് 4-3ലേക്ക്!! ത്രില്ലടിപ്പിച്ച തിരിച്ചുവരവുമായി ഗോകുലം കേരള!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഇന്ന് കാണാൻ ആയത് ഗോകുലം കേരളയുടെ ഒരു ക്ലാസിക് തിരിച്ചുവരവ് ആയിരുന്നു‌. ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട ഗോകുലം കേരള ആദ്യ പകുതി അവസാനിക്കുമ്പോൾ 1-3 എന്ന സ്കോറിന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 4-3ന്റെ വിജയം നേടാൻ കേരളത്തിന്റെ സ്വന്തം ടീമിന് ഇന്നായി. ലീഗിലെ ഗോകുലം കേരളയുടെ ആദ്യ വിജയമായിരുന്നു ഇത്.

ഡിഫൻസീവ് പിഴവുകളുടെ പരമ്പര കണ്ട മത്സരത്തിൽ ആദ്യ 25 മിനുട്ടിൽ തന്നെ ഗോകുലം കേരള 2 ഗോളിന് പിറകിലായി. 17 ആം മിനുട്ടിലും 25ആം മിനുട്ടിലും ചെഞ്ചോ ആണ് പഞ്ചാബിനായൊ ഗോൾ നേടിയത്‌. 27ആം മിനുട്ടിൽ അഡ്ജയിലൂടെ ഒരു ഗോൾ മടക്കി ഗോകുലം കേരള പ്രതീക്ഷ തിരിച്ചു കൊണ്ടുവന്നു എങ്കിലും ആദ്യ പകുതിക്ക് മുമ്പ് നൊങ്റത്തിലൂടെ പഞ്ചാബ് എഫ് സി മൂന്നാം ഗോളും നേടി. ആദ്യ പകുതി കഴിഞ്ഞപ്പോൾ 3-1ന് പഞ്ചാബ് മുന്നിൽ.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ഗോകുലം കേരള സ്ട്രൈക്കർ ആന്റ്വി നഷ്ടപ്പെടുത്തിയതോടെ ഇന്ന് ഗോകുലം കേരളയുടെ ദിവസമല്ല എന്ന് തോന്നി. പക്ഷെ കളിക്കാർ പിന്മാറാൻ ഒരുക്കമല്ലായിരുന്നു‌. പെനാൽറ്റി നഷ്ടമാക്കിയതിന് ഇരട്ട ഗോളുകളുമായി ആന്റ്വി പരിഹാരം ചെയ്തു. 69ആം മിനുട്ടിലും 73ആം മിനുട്ടിലും ഗോൾ വന്നതോടെ സ്കോർ 3-3 എന്നായി. 75ആം മിനുട്ടിൽ സെൽഫ് ഗോൾ കൂടെ ഗോകുലം കേരളയ്ക്ക് അനുകൂലമായി വീണു. 4-3 എന്ന ക്ലാസിക് തിരിച്ചുവരവ് ഇതോടെ ഗോകുലം കേരള പൂർത്തിയാക്കി. കിട്ടിയ അവസരങ്ങൾ ഗോകുലം കേരള മുതൽടുത്തിരുന്നു എങ്കിലും ഇതിനേക്കാൾ ഏറെ ഗോളുകൾ പിറന്നേനെ. ജയത്തോടെ 3 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് എത്താൻ ഗോകുലം കേരളക്ക് ആയി.