” മെസ്സി ബാഴ്സലോണയിൽ തുടരും, സാവി അതിന് സഹായിക്കും “

Lionel Messi Xavi Hernandez Barcelona Primera Division 1qat85z13f2h21q5a6nkj4dlou
- Advertisement -

ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരുമെന്ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിക്ടർ ഫോണ്ട്. ബാഴ്സലോണയുടെ ഇതിഹാസ താരം സാവിയായിരിക്കും മെസ്സിയെ ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ സഹായിക്കുന്ന എന്നും ഫോണ്ട് കൂട്ടിച്ചേർത്തു. പ്രസിഡന്റ് ആവുക ആണെങ്കിൽ കോമാനെ പരമാവധി പിന്തുണക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞിട്ടുള്ള ഫോണ്ട് മെസ്സിയെ ക്യാമ്പ് നൗവിൽ പിടിച്ച് നിർത്താനാകുമെന്നാണ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്.

ഇതിന് മുൻപ് ബാഴ്സലോണ ഇതിഹാസം സാവിയെ പരിശീലകനായി എത്തിക്കും എന്നും ഫോണ്ട് പറഞ്ഞിരുന്നു. ജനുവരി 24നാണ് ബാഴ്സലോണയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഫോണ്ടിന്റെ പ്രതികരണങ്ങൾ പുറത്ത് വരുന്നത്. സാവിയും മെസ്സിയും തമ്മിലുള്ള വ്യക്തിബന്ധമാണ് ഫോണ്ടെ എടുത്ത് പറയുന്നത്. എന്നാൽ ഇതുവരെ തന്റെ ബാഴ്സലോണയിലെ ഭാവിയെക്കുറിച്ച് ലയണൽ മെസ്സി പ്രതികരിച്ചിട്ടില്ല.

Advertisement