ഈസ്റ്റ് ബംഗാളിന് പുതിയ പരിശീലകൻ

- Advertisement -

ഐലീഗ് ക്ലബായ ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനെ നിയമിച്ചു. സ്പാനിഷ് പരിശീലകനായ മരിയൊ റിവേരോ കാമ്പൻസിയോ ആണ് ഈസ്റ്റ് ബംഗാളുമായി ആറു മാസത്തെ കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റ് ബംഗാൾ തങ്ങളുടെ പരിശീലകനായ അലെഹാണ്ട്രൊ മെനെൻഡസിനെ പുറത്തിക്കിയിരുന്നു.

മെനെൻഡസിന്റെ കീഴിൽ സഹ പരിശീലകനായി ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ടായിരുന്ന ആളാണ് റിവേരൊ. അദ്ദേഹത്തിന്റെ മുഖ്യപരിശീലകനായുള്ള ആദ്യ ജോലിയാണിത്. ഇപ്പോൾ ഐലീഗിൽ ആകെ കഷ്ടപ്പെടുന്ന ഈസ്റ്റ് ബംഗാളിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക തന്നെയാകും പുതിയ പരിശീലകന്റെയും ചുമതല.

Advertisement