2021 വനിതാ ലോകകപ്പ് ഫൈനൽ വേദിയായി ക്രൈസ്റ്റ്ചർച്ച്

Photo: www.ecb.co.uk
- Advertisement -

2021ൽ ന്യൂസിലാൻഡിൽ വെച്ച് നടക്കുന്ന വനിതാ ലോകകപ്പിന്റെ വേദികൾ തീരുമാനമായി. ന്യൂസിലാൻഡിലെ ആറ് നഗരങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക. ഓക്‌ലാൻഡിലെ ഈഡൻ പാർക്കിൽ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുക. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് വേദികൾ പ്രഖ്യാപിച്ചത്.

ഓക്‌ലാൻഡ്, വെല്ലിങ്ടൺ, ഹാമിൽട്ടൺ, ടൗറങ്ക, ഡ്യൂൺഡിൻ, ക്രൈസ്റ്റ്ചർച്ച് എന്നിവയാണ് വനിതാ ലോകകപ്പിന്റെ വേദികൾ. ഇതിൽ ഹാമിൽട്ടണും ടൗറങ്കയുമാണ് സെമിഫൈനൽ വേദികൾ. 2017 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ ഇംഗ്ലണ്ടാണ് നിലവിലെ ജേതാക്കൾ. 2021 ഫെബ്രുവരി 6 മുതൽ മാർച്ച് 7 വരെയാണ് ടൂർണമെന്റ് നടക്കുക. ടൂർണമെന്റിൽ മൊത്തം 31 മത്സരങ്ങളാണ് ഉണ്ടാവുക.

Advertisement