കൊറോണ കാരണം അടച്ച മോഹൻ ബഗാൻ ക്ലബ് ജൂൺ 15ന് തുറക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറൊണ ഭീതി ഉയർന്ന സാഹചര്യത്തിൽ അടച്ചിട്ടിരുന്ന മോഹൻ ബഗാൻ ക്ലബ് വീണ്ടും തുറക്കുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ബഗാന്റെ ഓഫീസ് അടക്കം എല്ലാ പ്രവർത്തനവും മാർച്ചിൽ റദ്ദാക്കിയിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ എല്ലാ പ്രവർത്തനവും ബഗാൻ പുനരാരംഭിക്കും. ജൂൺ 15നാകും ക്ലബിന്റെ ടെന്റ് തുറക്കുക.

ജൂൺ 16 മുതൽ ക്ലബിന്റെ ജേഴ്സി ഉൾപ്പെടെ ഉള്ള സാധനങ്ങൾ വിൽക്കുന്ന ക്ലബിന്റെ സ്റ്റോറുകളും തുറക്കും. ആരാധകർ ഉൾപ്പെടെ എല്ലാവരും സാമൂഹിക അകലം പാലിക്കണം എന്നും ക്ലബ് അറിയിച്ചു. താരങ്ങളുടെ പരിശീലനം തുടങ്ങാൻ ഇപ്പോൾ ക്ലബ് തീരുമാനിച്ചിട്ടില്ല. ബാക്കിയുള്ള പ്രവർത്തനങ്ങൾ മാത്രമെ ക്ലബിൽ ജൂൺ 16ന് നടക്കുകയുള്ളൂ.