ബ്രണ്ടൺ വില്യംസിന് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിന് പുതിയ കരാർ നൽകാൻ ക്ലബ് ഒരുങ്ങുന്നു. ഈ സീസണിൽ ആയിരുന്നു ബ്രണ്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിലെ സ്ഥിര സാന്നിദ്ധ്യമായത്. ഈ ചെറിയ പ്രായത്തിലും വലിയ പ്രകടനങ്ങൾ നടത്താൻ ബ്രണ്ടണായി. ലെഫ്റ്റ് ബാക്കിൽ സ്ഥിരമായി ഒലെ താരത്തിന് അവസരവും നൽകിയിരിന്നു.

യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ. നാലു വർഷത്തേക്കുള്ള പുതിയ കരാർ ആകും യുണൈറ്റഡ് ബ്രണ്ടണ് നൽകുക. ഇപ്പോൾ 3600 പൗണ്ട് ഒരാഴ്ച എന്ന വേതനമാണ് ബ്രണ്ടണ് ലഭിക്കുന്നത്. അത് 20000 പൗണ്ട് ആക്കി ഉയർത്തിയാകും യുണൈറ്റഡ് കരാർ നൽകുക. മാഞ്ചസ്റ്ററിൽ വലിയ ഭാവി തന്നെ ബ്രണ്ടണ് ഉണ്ട് എന്നാണ് ക്ലബ് വിശ്വസിക്കുന്നത്.

Previous articleടെസ്റ്റിൽ അവസരം ലഭിക്കാൻ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം : ചഹാൽ
Next articleകൊറോണ കാരണം അടച്ച മോഹൻ ബഗാൻ ക്ലബ് ജൂൺ 15ന് തുറക്കും