ചർച്ചിൽ ബ്രദേഴ്സിന് വൻ വിജയം

Newsroom

ഐലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വമ്പൻ വിജയം. ഇന്ന് ഗോവയിൽ വെച്ച് നെരോകയെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അവസാന മൂന്ന് മത്സരങ്ങളിൽ വിജയം നേടാൻ ആവാത്തതിന്റെ വിഷമമാണ് ഇന്ന് നെരോകയോട് ചർച്ചിൽ ബ്രദേഴ്സ് തീർത്തത്.

ചർച്ചിലിനു വേണ്ടി വാസ്, പ്ലാസ, ഗുരുങ്, പൂജാരി എന്നിവരാണ് ലക്ഷ്യം കണ്ടത്. അഡ്ജ നെരോകയ്ക്ക് വേണ്ടിയും ഗോൾ നേടി. ചർച്ചിൽ ബ്രദേഴ്സ് ഈ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് എത്തി. നെരോക ലീഗിൽ പത്താം സ്ഥാനത്താണ് ഉള്ളത്.