സമനിലയിൽ കുരുങ്ങി ഗോകുലം കേരള എഫ് സി

- Advertisement -

ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് സമനില കുരുക്ക്. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രാവു ആണ് ഗോകുകത്തെ സമനിലയിൽ പിടിച്ചത്‌. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. തുടർച്ചയായ നാലു വിജയങ്ങളുമായാണ് ട്രാവു ഇന്ന് കോഴിക്കോട് എത്തിയത്‌‌ അവർ മികച്ച പ്രകടനം തന്നെ ഗോകുലത്തിനെതിരെ കാഴ്ചവെച്ചു.

തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് ഗോകുലം ഇന്ന് വിജയം കൈവിട്ടത്. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഹെൻറി കിസേക ആയിരുന്നു ഗോകുലത്തിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ കൃഷ്ണാനന്തയിലൂടെ ട്രാവു സമനില പിടിച്ചു. 14 പോയന്റുമായി ഗോകുലം ലീഗിൽ നാലാമതും 15 പോയന്റുമായി ട്രാവു മൂന്നാമതുമാണ് ഇപ്പോൾ നിൽക്കുന്നത്.

Advertisement