വീണ്ടും വിജയം മറന്ന് ആഴ്സണൽ

- Advertisement -

ആഴ്സണൽ പ്രീമിയർ ലീഗിൽ വീണ്ടും വിജയമില്ലാതെ നിരാശയോടെ വാരാന്ത്യം അവസാനിപ്പിക്കുകയാണ്. ഇന്ന് ബേർൺലിയെ നേരിട്ട ആഴ്സണൽ ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. ലീഗിലെ അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ നാലാം സമനിലയാണ് ആഴ്സണലിനിത്. ഒരു ഗോൾ പോലും നേടാൻ ആയില്ല എന്നത് പരിശീലകൻ അർട്ടേറ്റയെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ബേർൺലിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അധികം അവസരങ്ങളും ഇരു ഭാഗത്ത് നിന്നും പിറന്നില്ല. ഈ സമനില ആഴ്സണലിനെ ലീഗിൽ പത്താം സ്ഥാനത്ത് നിർത്തുകയാണ്. ലീഗിൽ 25 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 31 പോയന്റ് മാത്രമാണ് ആഴ്സണലിനുള്ളത്. 31 പോയന്റ് തന്നെയുള്ള ബേർൺലി 11ആം സ്ഥാനത്താണ് ഉള്ളത്.

Advertisement