നാലു ഗോളുകൾ വാങ്ങി ഷില്ലോങ്ങിന് നാലാം തോൽവി

- Advertisement -

ഷില്ലോങ്ങ് ലജോങ്ങിന്റെ ലീഗിലെ കഷ്ടകാലം തുടരുന്നു. ഇന്ന് ചർച്ചിൽ ബ്രദേഴ്സിനോടും ഷില്ലോങ്ങ് ലജോങ്ങ് പരാജയപ്പെട്ടു. ഗോവയിൽ വെച്ച് നടന്ന മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് വിജയിച്ചത്. ഷില്ലോങ്ങ് ലജോങ്ങിന്റെ ലീഗിലെ നാലാം പരജായമാണിത്. ഹാട്രിക്കുമായി വില്ലി പ്ലാസയാണ് ഇന്ന് ചർച്ചിൽ ബ്രദേഴ്സിന്റെ സ്റ്റാറായാത്.

രണ്ട് തവണ കളിയിൽ പിന്നിട്ടു നിന്ന ഷില്ലോങ് തിരിച്ചടിച്ചു കൊണ്ട് 2-2 എന്നു സ്കോർ ആക്കിയിരുന്നു. എന്നാൽ പ്ലാസ രണ്ടു മിനുട്ടിനിടെ നേടിയ രണ്ടു ഗോളുകൾ മത്സരം ഷില്ലൊങ്ങിന് തിരിച്ചുവരാവുന്നതിലും ദൂരത്ത് ആക്കി. കളിയിടെ 17ആം മിനുട്ടിലും പിന്നീട് 51, 53 മിനുട്ടിലും ആയിരുന്നു പ്ലാസയുടെ ഗോളുകൾ. പ്ലാസയെ കൂടാതെ സീസെയാണ് ചർച്ചിലിന്റെ മറ്റൊരു സ്കോറർ. സീസെ നേടിയ ഗോൾ ബോക്സിനു പുറത്ത് നിന്നുള്ള ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെയായിരുന്നു.

ലാൽമുവൻപിയയും കിൻഷിയുമാണ് ഷില്ലൊങ്ങിന്റെ സ്കോറേഴ്സ്. ജയത്തോടെ ആറു പോയന്റുമായി ചർച്ചിൽ ലീഗിൽ മൂന്നാമത് എത്തി. അഞ്ചിൽ നാലു മത്സരങ്ങൾ തോറ്റ ഷില്ലോങ് ഇപ്പോൾ പത്താം സ്ഥാനത്താണ്.

Advertisement