വീണ്ടും പരിക്ക്, ഐസ്ലാൻഡിനെതിരെ ലുകാകു കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറായ റൊമേലു ലുകാകുവിന് വീണ്ടും പരിക്ക്. ഇതോടെ ഇന്ന് നടക്കുന്ന യുവേഫ നേഷൻസ് ലീഗിലെ ഐസ്ലാൻഡുമായുള്ള മത്സരം താരത്തിന് നഷ്ട്ടമാകും. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലാണ് പരിക്ക് മാറി ലുകാകു കളിക്കാനിറങ്ങിയത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഒരു പെനാൽറ്റിയും നേടി കൊടുത്തിരുന്നു.

എന്നാൽ താരത്തിന് വീണ്ടും പരിക്കേൽക്കുകയായിരുന്നു. ഹാംസ്ട്രിങ്ങിനാണ് താരത്തിന് പരിക്കേറ്റത്. അതെ സമയം സ്വിറ്റ്‌സർലാൻഡിനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല. യുവേഫ നാഷൻസ് ലീഗിൽ ഇതുവരെ ലുകാകു ബെൽജിയത്തിനു വേണ്ടി നാല് ഗോളുകൾ നേടിയിട്ടുണ്ട്.

നേരത്തെ പരിക്ക് മൂലം ബൗൺമൗത്തിനെതിരായ മത്സരവും യുവന്റസിനെതിരായ മത്സരവും ലുകാകുവിനു നഷ്ടമായിരുന്നു.

Advertisement