ഐസ്വാളിനെയും മലർത്തിയടിച്ച് ചർച്ചിൽ ബ്രദർസ്

Photo: Goal.com
- Advertisement -

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്.സിയെ തോൽപ്പിച്ച് ചർച്ചിൽ ബ്രദർസ് ഐ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചർച്ചിൽ ഐസ്വാളിനെ മറികടന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ചർച്ചിലിന്റെ അഞ്ചാമത്തെ വിജയമായിരുന്നു ഇത്. ആദ്യ പകുതിൽ മെച്ചക് കോഫിയാണ് ചർച്ചിലിന്റെ വിജയ ഗോൾ നേടിയത്. അവസാന 10 മിനുറ്റ് 10 പേരുമായി കളിച്ചാണ് ഐസ്വാൾ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിന്റെ 21മത്തെ മിനുട്ടിലാണ് മത്സരത്തിന്റെ ഫലം നിർണയിച്ച ഗോൾ പിറന്നത്. ഡിൻലാനയെ മറികടന്ന് ഫെർണാഡസ് നൽകിയ പന്ത് മെച്ചക് കോഫി ഗോളകുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സെസേക്ക് ലഭിച്ച സുവർണ്ണാവസരം പുറത്ത് അടിച്ചു കളയുകയും ചെയ്തു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ചർച്ചിലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും എല്ലാം പാഴാക്കികളയുകയായിരുന്നു.

തുടർന്നാണ് സെസേക്ക് ഗോൾ നേടാൻ ലഭിച്ച അവസരം ഫൗൾ ചെയ്ത് തടഞ്ഞ ലാൽറോസങ്കക്ക് റഫറി നേരിട്ട് ചുവപ്പ് കാർഡ് കാണിച്ചു പുറത്താക്കിയത്. തുടർന്ന് ഗോൾ മടക്കാൻ ഐസ്വാൾ ശ്രമിച്ചെങ്കിലും ചർച്ചിൽ പ്രതിരോധ നിരയിൽ മണ്ടേയുടെ മികച്ച പ്രകടനം ചർച്ചിലിന്റെ തുണക്കെത്തുകയായിരുന്നു. ഐസ്വാളിനെതിരെ ഐ ലീഗിൽ ചർച്ചിലിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. നേരത്തെ മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം ഐസ്വാളിന്റെ കൂടെയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ഐസ്വാളിനു ഒപ്പമെത്താനും ചർച്ചിലിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement