വിജയ് ഹസാരെ ടൂര്‍ണ്ണമെന്റ് കളിക്കുവാനായി ചന്ദ് ശസ്ത്രക്രിയ വൈകിപ്പിക്കും

കഴിഞ്ഞ ദിവസം ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച ഉന്മുക്ത് ചന്ദ് താടിയെല്ലിനു പൊട്ടലേറ്റ ശേഷവും ബാറ്റിംഗ് തുടര്‍ന്ന് ശതകം നേടിയിരുന്നു. താരത്തിന്റോട് മെഡിക്കല്‍ ടീം ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് തീരുന്നത് വരെ അത് വൈകിപ്പിക്കുവാനാണ് താരത്തിന്റെ തീരുമാനം. ഒരു മാസത്തോളം കട്ടിയുള്ള ആഹാരം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് താരം അറിയിച്ചത്.

രഞ്ജി ട്രോഫി ടീമില്‍ നിന്ന് സ്ഥാനം തെറിച്ച ഉന്മുക്ത് സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിലാണ് വീണ്ടും ഡല്‍ഹി നിരയിലേക്ക് എത്തിയത്. ടൂര്‍ണ്ണമെന്റില്‍ റണ്‍ കണ്ടെത്തിയതോടെ വിജയ് ഹസാരെ ട്രോഫി ടീമിലും മുന്‍ U-19 ലോകകപ്പ് ജേതാവ് ഇടം പിടിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐസ്വാളിനെയും മലർത്തിയടിച്ച് ചർച്ചിൽ ബ്രദർസ്
Next articleറഷീദ് ഖാന്‍ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിലേക്ക്