ബഗാന്റെ കൊൽക്കത്തയിലും ചെന്നൈ സിറ്റി വീണില്ല

- Advertisement -

ചെന്നൈ സിറ്റിയുടെ ഐ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് കൊൽക്കത്തയിൽ വൻ ശക്തികളായ മോഗൻ ബഗാനെ നേരിട്ടിട്ടും ചെന്നൈ സിറ്റി പരാജയപ്പെട്ടില്ല. കളി 1-1 എന്ന സമനിലയിലാണ് പിരിഞ്ഞത്. സോണി നോർദെയുടെ സുന്ദര ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങളാണ് പാഴാക്കിയത്. കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു നോർദെയുടെ ഗോൾ വന്നത്.

ഇടതു വിങ്ങിൽ നിന്ന് ലന്ത് സ്വീകരിച്ച നോർദെ രണ്ട് ചെന്നൈ താരങ്ങളെ ട്രിബിൾ ചെയ്ത് അകറ്റി ബോക്സിന് പുറത്ത് നിന്ന് ഒരു കേർലറിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു. നോർദെ തിരിച്ചുവന്ന ശേഷം നേടുന്ന രണ്ടാം ഗോളാണിത്. പക്ഷെ ആ ഗോളിൻ ജയം സമ്മാനിക്കാനായില്ല. കളി അവസാനിക്കാൻ പത്തു മിനുട്ട് മാത്രം ശേഷിക്കെ നെസ്റ്ററിലൂടെ ചെന്നൈ സമനില കണ്ടെത്തി. നെസ്റ്ററിന്റെ താഴ്ന്നു പോയ സ്ട്രൈക്ക് ഫസ്റ്റ് പോസ്റ്റിൽ തടയാൻ ബഗാൻ കീപ്പറിനായില്ല.

സീസണിൽ ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചു വിജയവും രണ്ട് സമനിലയുമായി 17 പോയന്റ് ഉള്ള ചെന്നൈ സിറ്റി ഇപ്പോഴും ലീഗിൽ ഒന്നാമത് തന്നെയാണ്. 6 മത്സരങ്ങളിൽ ഒമ്പതു പോയന്റുള്ള ബഗാൻ നാലാം സ്ഥാനത്താണ്.

Advertisement