മണ്ടേലക്ക് ട്രിബ്യൂട്ടുമായി ഫിയോറന്റീന

- Advertisement -

നെൽസൻ മണ്ടേലക്ക് ട്രിബ്യൂട്ടുമായി ഇറ്റാലിയൻ ക്ലബ്ബ് ഫിയോറന്റീന. യുവന്റസിനെതിരെ ഇറങ്ങുന്ന മത്സരത്തിൽ ജേഴ്സിയിൽ പ്രത്യേകം മണ്ടേലക്ക് ബഹുമാനവുമായുള്ള എഴുത്തുമായായും അവർ ഇറങ്ങുക. മണ്ടേലയുടെ ജന്മത്തിന് 100 വർഷം തികഞ്ഞ 2018 നെ ഓർമ്മിക്കാനും ഡിസംബർ 5 ന് മണ്ടേലയുള്ള ചരമ വാർഷിക ദിനത്തിനുള്ള ഓർമ്മക്കുമായാണ് ഇറ്റാലിയൻ ക്ലബ്ബ് പ്രത്യേകം ജേഴ്സി അണിഞ്ഞ് ഇറങ്ങുന്നത്.

മത്സര ശേഷം ജേഴ്സി ചാരിറ്റി ആവശ്യങ്ങൾക്കായി ലേലം ചെയ്യുമെന്നും ക്ലബ്ബ് വ്യക്തമാക്കി. 1918 ജൂലൈ മാസം ജനിച്ച സൗത്ത് ആഫ്രിക്കൻ ഐതിഹാസിക നേതാവ് മണ്ടേല 2013 ഡിസംബർ 5 നാണ് മരണപ്പെട്ടത്.

Advertisement