എവേ മത്സരങ്ങളിൽ അപരാജിതരായി യുവന്റസ്

- Advertisement -

യൂറോപ്പിലെ മറ്റൊരു ചരിത്രമെഴുതുകയാണ് യുവന്റസ്. യൂറോപ്പിൽ എവേ മത്സരങ്ങളിൽ അപരാജിതരായി കുതിക്കുകയാണ് യുവന്റസ്. യൂറോപ്പിലെ ടോപ്പ് ലീഗുകളിലെ മികച്ച ട്രാവലേഴ്‌സ് എന്ന നേട്ടവും യുവന്റസ് സ്വന്തമാക്കാൻ പോകുന്നു. 2018 ൽ ഒരു എവേ മത്സരം പോലും യുവന്റസ് പരാജയപ്പെട്ടിട്ടില്ല. ചാമ്പ്യൻസ് ലീഗ്, കോപ്പ ഇറ്റാലിയ, സീരി എ എന്നിവയിലാണ് 18 മത്സരങ്ങൾ യുവന്റസ് ജയിച്ചു. മൂന്നു സമനിലകളാണ് യുവന്റസ് വഴങ്ങിയത്.

2018 ൽ എവേ മത്സരങ്ങളിൽ പരാജയമറിയാതെ അവസാനിപ്പിച്ചാൽ യുവന്റസിനത് ഒരു ക്ലബ് റെക്കോർഡാണ്. ഇറ്റലിയിൽ ഇന്ന് യുവന്റസ് ഫിയോറെന്റീനയ്‌ക്കെതിരെയാണ് ഇറങ്ങുന്നത്. ഈ സീസണിൽ ഹോം മത്സരങ്ങളിൽ പരാജയം അവരറിഞ്ഞിട്ടില്ല.

Advertisement