ഈ ഒരൊറ്റ ഐലീഗ് മാത്രമല്ല ചെന്നൈ സിറ്റിയുടെ ലക്ഷ്യം

ചെന്നൈ സിറ്റി മറ്റു ക്ലബുകളെ പോലെ ഒരു സീസണിൽ മാത്രം കിരീടപോരാട്ടം നടത്തി പിന്നീട് തകർന്നില്ലാണ്ട് ആകുന്ന ടീം ആയിരിക്കില്ല. കഴിഞ്ഞ സീസണിലെ മിനേർവ പഞ്ചാബിനും അതിനു മുമ്പ് ഐസാളിനു പറ്റിയത് കിരീടം നേടിയ ടീമുകളെ നിലനിർത്താത്തത് ആയിരുന്നു. അങ്ങനെ ഒരു അബദ്ധത്തിന് ചെന്നൈ ഒരുക്കമല്ല. ഈ സീസണിൽ ചെന്നൈ സിറ്റിയുടെ കരുത്തായിരുന്ന 5 വിദേശ താരങ്ങളുടെ കരാറും ചെന്നൈ സിറ്റി ദീർഘകാലത്തേക്ക് നീട്ടി.

മാൻസി, നെസ്റ്റർ, സാൻഡ്രോ റോഡ്രിഗസ്, റോബേർട്ടോ എസ്ലാവ, നൗസറ്റ് ഗാർസിയ എന്നിവരാണ് ചെന്നൈ സിറ്റിയുമായുള്ള കരാർ പുതുക്കിയത്. ഈ താരങ്ങൾ വരും വർഷങ്ങളിലും ചെന്നൈക്ക് ഒപ്പം ഉണ്ടാകും. ഈ സീസണിൽ ഈ വിദേശ താരങ്ങളുടെ മികവിൽ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ചെന്നൈ സിറ്റി. ഇതുവരെ ആകെ ഒരു മത്സരത്തിലെ ചെന്നൈ സിറ്റി പരാജയപെട്ടിട്ടുള്ളൂ.

സ്ട്രൈക്കറായ മാൻസി 10 ഗോളുകളുമായി ലീഗിലെ ടോപ്പ് സ്കോറർ ആണ്.

Previous articleവിവാദങ്ങളില്‍ വിഷമം: കപില്‍
Next articleമൂന്ന് ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം