വിവാദങ്ങളില്‍ വിഷമം: കപില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരിശീലകനെ തിരഞ്ഞെടുത്ത പ്രക്രിയയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിഷമമുണ്ടെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകനും പരിശീലക തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമായ കപില്‍ ദേവ്. കപിലും അന്‍ഷുമാന്‍ ഗായക്വാഡും ശാന്ത രംഗസ്വാമിയും അടങ്ങുന്ന മൂന്ന് അംഗ കമ്മിറ്റിയായിരുന്നു വനിത ടീമിന്റെ മുഖ്യ കോച്ചായി ഡബ്ല്യുവി രാമനെ നിയമിച്ചത്. എന്നാല്‍ അതിനെ അനധികൃതമെന്നാണ് സിഒഎ അംഗം ഡയാന്‍ എഡ്ലുജി പറഞ്ഞത്.

വനിത ടി0 ലോകകപ്പിനു ശേഷം രോമേശ് പവാറും മിത്താലി രാജും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്ത് വരികയും അത് പവാറിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനമെടുക്കുന്നതിനു കാര്യമാക്കിയിരുന്നു. ഡയാനയും ഇന്ത്യന്‍ ടി20 നായക-ഉപനായക ജോഡിയായ ഹര്‍മ്മന്‍പ്രീത് കൗര്‍-സ്മൃതി മന്ഥാന കൂട്ടുകെട്ടിനു പവാര്‍ ക്യാപ്റ്റനായി തുടരണമെന്നായിരുന്നുവെങ്കിലും ബിസിസിഐ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ചില വ്യക്തികളുടെ താത്പര്യത്തിനായി രാജ്യത്ത് വനിത ക്രിക്കറ്റ് വളരുന്നതിനു തടസ്സം സൃഷ്ടിക്കുന്ന നടപടികള്‍ക്കായാണ് ചിലര്‍ ശ്രമിച്ചത്. അതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് കപില്‍ ദേവ് പറഞ്ഞു. വ്യക്തി താല്പര്യങ്ങള്‍ ഏവര്‍ക്കും ഉണ്ടാകും പക്ഷഏ അത് രാജ്യത്തിന്റെ താല്പര്യത്തിനു മുകളിലാകരുതെന്നും കപില്‍ ഡയാനയെ ഉന്നംവെച്ച് പറഞ്ഞു.