ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ല. ഇന്ന് നടന്ന മത്സരത്തിൽ നെരോക എഫ് സി ചെന്നൈ സിറ്റിയെ സമനിലയിൽ പിടിച്ചു. ചെന്നൈ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. മത്സരത്തിൽ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ചെന്നൈ സിറ്റി വിജയം കൈവിട്ടത്.
ആദ്യ പകുതിയിൽ കറ്റ്സുമി യുസയും മലയാളി താരം മഷൂറും നേടിയ ഗോളുകൾക്കാണ് ചെന്നൈ സിറ്റി മുന്നിൽ എത്തിയത്. പെനാൾട്ടിയിൽ നിന്നായിരുന്നു കറ്റ്സുമി യുസയുടെ ഗോൾ. 45ആം മിനുട്ടിൽ ലുങ്ദിമിലൂടെ ആദ്യ തിരിച്ചടി നൽകാൻ നെരോകയ്ക്ക് ആയി. പിന്നീട് 65ആം മിനുട്ടിൽ ഡിയാറയിലൂടെ സമനില ഗോളും നേടി. നാലു മത്സരങ്ങളിൽ നിന്ന് 5 പോയന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഉള്ളത്. 4 പോയന്റുള്ള നെറോക എട്ടാം സ്ഥാനത്താണ് ഉള്ളത്,