മലയാളി താരം ബ്രിട്ടോയെ ഇനി രാജസ്ഥാൻ യുണൈറ്റഡിൽ

Newsroom

Britto

തിരുവനന്തപുരം സ്വദേശിയായ ബ്രിട്ടോ ഇനി ഐലീഗിൽ കളിക്കും. ഒരു വർഷത്തെ ലോൺ കരാറിൽ ഇന്ത്യൻ നേവിയിൽ നിന്ന് ബ്രിട്ടോ രാജസ്ഥാൻ യുണൈറ്റഡിലേക്ക് എത്തുകയാണ്. ഒരു സീസൺ മുമ്പ് ബ്രിട്ടോ നോർത്ത് ഈസ്റ്റിനായി ഐ എസ് എല്ലിൽ കളിച്ചിരുന്നു‌. എന്നാൽ കഴിഞ്ഞ സീസണിൽ താരം ഒരു പ്രൊഫഷണൽ ക്ലബിലും ഉണ്ടായിരുന്നില്ല.

രാജസ്ഥാനിലൂടെ ദേശീയ ഫുട്ബോളിലേക്ക് തിരികെയെത്തുന്ന ബ്രിട്ടോ പഴയ പ്രകടനങ്ങൾ ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്‌. മുമ്പ് ഐ ലീഗിൽ മോഹൻ ബഗാന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ബ്രിട്ടോ.

മുമ്പ് ചർച്ചിൽ ബ്രദേഴ്സിനായും മധ്യനിരയിൽ ബ്രിട്ടോ ഗംഭീര പ്രകടനം നടത്തിയിരുന്നു. 2014 മുതൽ ഇന്ത്യൻ നേവിയുടെ ഭാഗമാണ് ബ്രിട്ടോ.