നോർത്ത് ഈസ്റ്റ് പരിശീലകനായി മാർകോ ബൽബുൽ

ഇസ്രായേൽ പരിശീലകനായ മാർകോ ബാൽബുൽ നോർത്ത് ഈസ്റ്റിൽ പരിശീലകനായി എത്തും. നോർത്ത് ഈസ്റ്റ് വരും ദിവസങ്ങൾ ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കും. താരം രണ്ട് വർഷത്തോളം നീണ്ട കരാർ ആകും പരിശീലകൻ ഒപ്പുവെക്കുക.

ഇസ്രായേലിലും സെർബിയയിലും മുമ്പ് പരിശീലക വേഷത്തിൽ മാർകോ ബാൽബുൽ ഉണ്ടായിരുന്നു. ഇസ്രായേൽ അണ്ടർ 21 ദേശീയ ടീമിന്റെ പരിശീലകനായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ഡിവിഷനിൽ 150ൽ അധികം മത്സരങ്ങൾ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണ ഖാലിദ് ജമീൽ ആയിരുന്നു നോർത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ചത്. എന്നാൽ ജമീലിന്റെ കീഴിൽ നിരാശ മാത്രമെ നോർത്ത് ഈസ്റ്റിന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ സീസൺ അവസാനം ജമീലിനെ നോർത്ത് ഈസ്റ്റ് പുറത്താക്കിയിരുന്നു.