അവസാന മിനുട്ട് ഗോളിൽ പഞ്ചാബ് എഫ് സിയെ ആരോസ് തളച്ചു

- Advertisement -

ഐലീഗിൽ പഞ്ചാബ് എഫ് സിക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില. ഇന്ന് ഇന്ത്യൻ ആരോസ് ആണ് പഞ്ചാബിനെ സമനിലയിൽ തളച്ചത്. അവസാന മിനുട്ടിലെ ഗോളുൽ ആരോസ് 1-1ന്റെ സമനില സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയിൽ സഞ്ജു പ്രഥാനാണ് പഞ്ചാബിനു വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 6ആം മിനുട്ടിൽ ഒരു ഗംഭീര ഫ്രീകിക്കിലൂടെ ആയിരുന്നു ഗോൾ പിറന്നത്.

വിജയം നേടുമെന്ന് ഉറപ്പിച്ച പഞ്ചാബിന് വിനയായത് അവസാന മിനുട്ടിലെ പെനാൾട്ടിയാണ്. ഗിവ്സൺ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഗോകുലത്തിനോടും പഞ്ചാബ് സമനില വഴങ്ങിയിരുന്നു. ഈ സമനിലയോടെ പഞ്ചാബ് 15 മത്സരങ്ങളിൽ നിന്ന് 23 പോയന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പഞ്ചാബ്. അവസാന സ്ഥാനത്തുള്ള ആരോസിന് ആകെ 9 പോയന്റ് മാത്രമെ ഇപ്പോൾ ഉള്ളൂ.

Advertisement