അമൻ താപ ഇനി മൊഹമ്മദൻസിൽ

ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് ഒരു യുവതാരത്തെ കൂടെ സ്വന്തമാക്കി. രാജസ്ഥാൻ യുണൈറ്റഡിന്റെ താരമായിരുന്ന അമൻ താപയാണ് മൊഹമ്മദൻസിൽ എത്തുന്നത്. 23കാരനായ അറ്റാൽകിംഗ് താരം കഴിഞ്ഞ സീസൺ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ആകെ 13 മത്സരങ്ങൾ അമൻ താപ കളിച്ചിരുന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഒരു ഗോളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.

ഉത്തരാഖണ്ഡ് സ്വദേശി മുമ്പ് ബൈചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളിന്റെ താരമായിരുന്നു. എ ടി കെക്ക് ആയും കളിച്ചിട്ടുണ്ട്.