“മാഞ്ചസ്റ്ററിന്റെ പിഴവ് അവർ മനസ്സിലാക്കണം” – മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമർശിച്ച് പോൾ പോഗ്ബ

വിമർശനവുമായി പോൾ പോഗ്ബ. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് എന്ന് പോൾ പോഗ്ബ പറഞ്ഞു. അവർ അവരുടെ പിഴവ് മനസ്സിലാക്കണം എന്ന് പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് തനിക്ക് കരാർ നൽകാൻ ഏറെ വൈകി എന്നും അത് ശരിയല്ല എന്നും പോഗ്ബ പറഞ്ഞു. അവർ എനിക്ക് കരാർ തരാൻ ആയി അവസാന നിമിഷം വരെ കാത്തിരിക്കുക ആയിരുന്നു. പോഗ്ബ ആമസോൺ പ്രൈമിലെ തന്റെ ഡോക്യുമെന്ററിയിൽ പറയുന്നു.

ഒരു താരത്തിനോട് ആ താരത്തെ വേണം എന്ന് പറയുകയും എന്നിട്ട് ആ താരത്തിന് ഒരു കരാർ ഓഫർ പോലും നൽകാതിരിക്കുന്നത് എങ്ങനെ ആണെന്ന് പോഗ്ബ ചോദിക്കുന്നു. പോഗ്ബ കരാർ അവസാനിച്ചതോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. താരം യുവന്റസിൽ കരാർ ഒപ്പുവെക്കാൻ ആണ് സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള കാലത്തും പോഗ്ബ പലപ്പോഴും ക്ലബിനെ വിമർശിച്ചിരുന്നു.