ഇന്ത്യയുടെ ഗ്രൂപ്പിൽ ഹോങ്കോങ് അഫ്ഗാനിസ്താനെ തോൽപ്പിച്ചു

ഇന്ത്യയുടെ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ് അഫ്ഗാനിസ്താനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹോങ്കോങിന്റെ വിജയം. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഹോങ്കോങ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 23ആം മിനുട്ടിൽ വോങും 27ആം മിനുട്ടിൽ ഓറും അഫ്ഗാനിസ്ഥാന്റെ ഡിഫൻസിനെ കീഴ്പ്പെടുത്തി ഗോൾ നേടി.

രണ്ടാം പകുതിയിൽ നൂറിലൂടെ ഒരു ഗോൾ അഫ്ഗാൻ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. ഹോങ്കോങ് രണ്ടര വർഷത്തിനു ശേഷമാണ് ഒരു കോമ്പിറ്റിറ്റീവ് മത്സരത്തിൽ വിജയിക്കുന്നത്.