രാഹുലിനൊപ്പം കുൽദീപ് യാദവും പുറത്ത്, പകരക്കാർ ഇല്ല

ക്യാപ്റ്റൻ ആയിരുന്ന കെ എൽ രാഹുൽ മാത്രമല്ല സ്പിന്നർ കുൽദീപ് യാദവും ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിൽ ഉണ്ടാകില്ല. രണ്ട് പേർക്കും പരിക്കാണ് പ്രശ്നം. കെ എൽ രാഹുലിന് ഗ്രോയിന് ഇഞ്ച്വറി ആണെന്ന് ബി സി സി ഐ അറിയിച്ചു. കുൽദീപ് ബാറ്റ് ചെയ്യുന്നതിനിടെ പന്ത് കയ്യിൽ കൊണ്ടതാണ് വിനയായത്. രണ്ട് പേർക്കും പരമ്പര പൂർണ്ണമായും നഷ്ടമാകും. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചെന്ന് ഇരുവര ചികിത്സ തേടും.

രണ്ട് പേർക്കും ഇപ്പോൾ പകരക്കാരെ എടുത്തിട്ടില്ല എന്ന് ബി സി സി ഐ അറിയിച്ചു. രാഹുലിന് പകരം റിഷഭ് പന്താകും ഇന്ത്യയെ നയിക്കുക എന്ന് ബി സി സിഐ അറിയിച്ചു. ഹാർദ്ദിക് വൈസ് ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടു. നാളെ പരമ്പര തുടങ്ങും.