അമ്മയുടെ അസുഖം, അർജന്റീനയിൽ തന്നെ ക്ലബ് തേടി ഹിഗ്വയിൻ

- Advertisement -

ഹിഗ്വയിനും യുവന്റസ് ക്ലബുമായി പിരിയുന്നു. ക്ലബും താരവുമായി ഉടക്കിലാണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അർജന്റീനയിൽ ഉള്ള താരം യുവന്റസുമായി കരാർ അവസാനിപ്പിച്ച് അർജന്റീനയിൽ തന്നെ കളിക്കാൻ ശ്രമിക്കുകയാണ്. അമ്മയുടെ അസുഖം ആണ് ഹിഗ്വയിൻ അർജന്റീന വിട്ട് പോകാതിരിക്കാൻ കാരണം.

കൊറോണ കാരണം ഫുട്ബോൾ നടക്കില്ല എന്ന സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ അമ്മയെ കാണാൻ വേണ്ടി പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് ആയിരുന്നു യുവന്റസ് സ്ട്രൈക്കർ ഹിഗ്വയിൻ സ്വന്തം രാജ്യമായ അർജന്റീനയിലേക്ക് പോയത്. ഹിഗ്വയിന്റെ അമ്മയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഈ അവസരത്തിൽ അർജന്റീനയിൽ തന്നെ തുടരാൻ ആണ് താരം ശ്രമിക്കുന്നത്.

അർജന്റീന ക്ലബായ റിവർ പ്ലേറ്റുമായി ഹിഗ്വയിൻ ചർച്ചകൾ നടത്തുന്നുണ്ട്. റിവർ പ്ലേറ്റിലൂടെ ആയിരുന്നു ഹിഗ്വയിൻ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ഈ സീസണിൽ നീക്കം നടന്നില്ല എങ്കിൽ അടുത്ത സീസൺ മുതൽ റിവർ പ്ലേറ്റിൽ കളിക്കാൻ ആണ് ഹിഗ്വയിൻ ഉദ്ദേശിക്കുന്നത്.

Advertisement