തന്റെ കരിയര്‍ നാല്പതാം വയസ്സിലേക്ക് എത്തിയേക്കില്ലെന്ന് രോഹിത് ശര്‍മ്മ, അതിന് മുമ്പ് വിരമിക്കുവാന്‍ തീരുമാനം

- Advertisement -

താന്‍ തന്റെ 38ാമത്തെയോ 39ാമത്തെയോ വയസ്സില്‍ വിരമിക്കുവാനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നതെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇപ്പോള്‍ 33 വയസ്സുള്ള രോഹിത് ഇനി അഞ്ചോ ആറോ വര്‍ഷം മാത്രമാവും തന്റെ കരിയറിന്റെ ദൈര്‍ഘ്യം എന്ന് വ്യക്തമാക്കി. 2025ലോ 2026ലോ തന്റെ വിരമിക്കലുണ്ടായേക്കാമെന്ന് രോഹിത് വ്യക്തമാക്കി. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത തനിക്കറിയാമെന്നും മികച്ച ഫോമിലാണെങ്കിലും താന്‍ അധികം കാലം റിട്ടയര്‍മെന്റ് നീട്ടില്ലെന്നും താരം അഭിപ്രായപ്പെട്ടു.

നിലവില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഉപ നായകനായ രോഹിത് ശര്‍മ്മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ടെസ്റ്റ് ടീമില്‍ താരത്തിന് അപ്രകാരത്തിലുള്ള ഒരു സ്ഥാനം നേടുവാന്‍ സാധിച്ചിട്ടില്ല. രോഹിത് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ ഡേവിഡ് വാര്‍ണറുമുള്ള ലൈവ് ചാറ്റിലാണ് രോഹിത് ശര്‍മ്മ ഇത് വ്യക്തമാക്കിയത്.

Advertisement