ഹെൻറിയുടെ മുഖത്തേക്ക് നോക്കാൻ ഭയമായിരുന്നു” – മെസ്സി

- Advertisement -

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറെന്ന ഖ്യാതിയിൽ നിൽക്കുകയാണ് മെസ്സി ഇപ്പോൾ. ആ മെസ്സി ഒരു ഫുട്ബോൾ താരത്തിന്റെ മുഖത്തേക്ക് നോക്കാൻ ഭയപ്പെട്ടിരുന്നു എന്ന് പറഞ്ഞാൽ. അങ്ങനെ ഒരു നിമിഷം മെസ്സിയുടെ കരിയറിൽ ഉണ്ടായിരുന്നു. 2008ൽ ഹെൻറി ആഴ്സണൽ വിട്ട് ബാഴ്സലോണയിൽ വന്ന സമയത്ത് ആയിരുന്നു മെസ്സി ഈ ഭയം നേരിട്ടത്.

അന്ന് ഹെൻറി വലിയ താരമായിരുന്നു. ഇംഗ്ലണ്ടിൽ എല്ലാം നേടിയ വലിയ താരം. ഹെൻറിയോട് വലിയ ആരാധന ഉണ്ടായിരുന്നു. മെസ്സി പറയുന്നു. ആ ഹെൻറി പെട്ടെന്ന് ഒരു ദിവസം സ്വന്തം ടീമിൽ എത്തി എന്നത് അത്ഭുതപ്പെടുത്തു. മെസ്സി പറഞ്ഞു. ഹെൻറിയെ ആദ്യ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ വരെ ഭയമായിരുന്നു എന്നും മെസ്സി പറഞ്ഞു. പിന്നീട് ഹെൻറി ഗ്രൌണ്ടിൽ ഒരോ കാര്യവും അനായസമായി ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് എന്നും മെസ്സി പറഞ്ഞു.

Advertisement