ഓസ്ട്രേലിയയുടെ ബംഗ്ളദേശ് പര്യടനം റദ്ധാക്കി

Photo: Twitter/@CricketAus
- Advertisement -

ഓസ്ട്രേലിയയുടെ ബംഗ്ളദേശിനെതിരായ ടെസ്റ്റ് പരമ്പര റദ്ധാക്കി. രണ്ട് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകൾ ഒരുമിച്ചെടുത്ത തീരുമാന പ്രകാരമാണ് പരമ്പര റദ്ധാക്കിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇരു രാജ്യങ്ങളും കളിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാഹചര്യമാണ് പരമ്പര റദ്ധാക്കുന്നതിൽ കലാശിച്ചത്. ഭാവിയിൽ മറ്റൊരു സമയത്ത് പരമ്പര നടത്തുമെന്നാണ് നിലവിൽ രണ്ട് ക്രിക്കറ്റ് ബോർഡുകളും തീരുമാനിച്ചത്.

ജൂൺ 11ന് ചാറ്റോഗ്രാമിൽ വെച്ച് ആദ്യ ടെസ്റ്റ് മത്സരവും ജൂൺ 19ന് ധാക്കയിൽ വെച്ച് രണ്ടാം ടെസ്റ്റ് മത്സരവും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ഈ പരമ്പര നീട്ടിവെക്കുന്നത്. നേരത്തെ ഫെർബ്രുവരിയിൽ നടക്കേണ്ട പരമ്പര ജൂൺ മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ട്- ശ്രീലങ്ക പര്യടനവും കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് മാറ്റിവച്ചിരുന്നു.

Advertisement