മൊറോക്കൻ താരം അച്റഫ് ഹകീമിയെ ക്ലബിൽ നിലനിർത്താൻ പി എസ് ജി. താരം ക്ലബിൽ പുതിയ ഒരു ദീർഘകാല കരാർ ഒപ്പുവെക്കും. 2029വരെയുള്ള കരാറിൽ ആകും ഹകീമി ഒപ്പുവെക്കുന്നത്. ഇപ്പോൾ 2026 വരെയുള്ള കരാർ ആണ് ഹകീമിക്ക് ഉള്ളത്. ഹകീമിയെ സ്വന്തമാക്കാൻ മറ്റു ക്ലബുകളിൽ നിന്നുള്ള ശ്രമം അവസാനിപ്പിക്കാൻ ആണ് ഈ നീക്കം.
ലൂയിസ് എൻറിക്വെയുടെ കീഴിൽ കഴിഞ്ഞ സീസണിൽ PSGക്കായി നല്ല പ്രകടനങ്ങൾ ഹകീമി കാഴ്ചവെച്ചിരുന്നു. എന്നാൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഹകീമിയെ പി എസ് ജിക്ക് നഷ്ടമായി. ഇത്തവണ ഒളിമ്പിക്സിനായും ഹകീമിയെ നഷ്ടമാകും. 2021 മുതൽ ഹകീമി പി എസ് ജിയുടെ താരമാണ്.