ഹാളണ്ട് എമ്പപ്പെയക്കാൾ പ്രതീക്ഷയുള്ള താരം എന്ന് സുവാരസ്

Kylian Mbappe Erling Haaland Paris Saint Germain Borussia Dortmund 1605522257 51527
- Advertisement -

ഇനി വരുന്ന ഫുട്ബോൾ കാലം ഹാളണ്ടും എമ്പപ്പെയും ആകുൻ നിയന്ത്രിക്കുക എന്നാണ് ഫുട്ബോൾ നിരീക്ഷിക്കുന്നവർ പറയുന്നത്. എമ്പപ്പെ ആണോ ഹാളണ്ട് ആണോ മികച്ച താരം എന്ന സംവാദങ്ങളും ഫുട്ബോളിൽ ആരംഭിച്ചു കഴിഞ്ഞു. ഉറുഗ്വേ താരമായ സുവാരസ് ഹാളണ്ടിനെയാണ് എമ്പപ്പെയാക്കാൾ വലിയ താരമായി കണക്കാക്കുന്നത്‌. ഹാളണ്ട് ആകും ഇനി വരുന്ന ഫുട്ബോൾ ദിവസങ്ങളെ നിയന്ത്രിക്കുക എന്ന് സുവാരസ് പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായി ഹാളണ്ട് മാറും എന്ന് സുവാരസ് പറയുന്നു‌. ഹാളണ്ടിന്റെ ടെക്നിക്കും ഫിസിക്കൽ പ്രസ്ൻസും ഒന്നും വേറെ ഒരു താരത്തിലും കാണാൻ കഴിയുന്നില്ല എന്നും സുവാരസ് പറഞ്ഞു. താൻ ഹാളണ്ടിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും എമ്പപ്പെയും മികച്ച താരം തന്നെയാണ് എന്നും സുവാരസ് പറഞ്ഞു.

Advertisement