ആവേശമായി വാണിയംകുളം പ്രാദേശിക സെവൻസ് ഫുട്‌ബോൾ ലീഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ്യൻ ഫുട്‌ബോൾ ലീഗുകൾ മാതൃകയാക്കി വാണിയംകുളത്ത് ആരംഭിച്ച പ്രാദേശിക സെവൻസ് ഫുട്‌ബോൾ ലീഗ് (VFL) പകുതി സീസൺ പിന്നിടുന്നു.

എന്തുകൊണ്ടാണ് വെറും ടൂർണമെന്റുകളിൽ മാത്രമായി സെവൻസ് ഫുട്‌ബോൾ ചുരുങ്ങിയത് എന്നും ഫുട്‌ബോൾ എന്ന കായികഇനത്തിന്റെ സമൂലമായ വളർച്ചക്ക് ഗുണം ചെയ്യുന്ന സ്ഥിരമായ പ്രാദേശിക ലീഗുകൾ എന്തുകൊണ്ട് ഇല്ല എന്ന ചിന്തയിൽ നിന്ന് കോവിഡ് ലോക്ക്ഡൗണ് കാലത്ത് രൂപപ്പെട്ട ആശയമാണ് വാണിയംകുളം ഫുട്ബോൾ ലീഗ്.

പാലക്കാട് ജില്ലയിലെ വാണിയംകുളം പഞ്ചായത്ത് പരിധിക്ക് ഉള്ളിൽ വരുന്ന 12 ടീമുകൾ ആണ് VFL 2021 സീസണിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഓരോ ടീമുകളും സ്വന്തം മൈതാനത്തും (home ground) എതിർ ടീമിന്റെ മൈതാനത്തുമായി (away ground) രണ്ടു തവണ ഏറ്റുമുട്ടും. ആഴ്ചയിൽ കുറഞ്ഞത് 6 മത്സരങ്ങൾ നടക്കും. 7 മൈതാനങ്ങളിലായി 5 മാസം നീണ്ടു നിൽക്കുന്ന ലീഗിൽ ആകെ 132 മത്സരങ്ങളാണ് ഉണ്ടാവുക.
Img 20210323 135334

ജയത്തിന് 3 പോയിന്റ്, സമനിലക്ക് 1 പോയിന്റ്, തോൽവിക്ക് 0 എന്ന അടിസ്ഥാനത്തിൽ പോയിന്റ് പട്ടിക പുതുക്കും. 132 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ആദ്യസ്ഥാനത്ത് എത്തുന്ന ടീം ചാമ്പ്യൻമാരാവുകയും ചെയ്യും. ആദ്യ സ്ഥാനക്കാർക്ക് 30,000 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 20,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് അവാർഡ്. പുറമെ വ്യക്തിഗത മികവുകൾ ആദരിക്കപ്പെടും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിലവിലെ മത്സരങ്ങൾ. പ്രൊഫഷണൽ റഫറിമാർ കളികൾ നിയന്ത്രിക്കും. കളിക്കുന്ന 7 പേരിൽ ഒരു U19 കളിക്കാരനും, രണ്ട് U21 കളിക്കാരനും നിർബന്ധമായി ഉണ്ടായിരിക്കണം. ഈ അടിസ്ഥാനത്തിൽ ഉള്ള സംവരണം ഏർപ്പെടുത്തുന്നതിലൂടെ പുതുതലമുറക്ക് പരമാവധി പ്രോത്സാഹനം ലീഗ് നൽകുകയാണ്.

Save 20210323 135304

വാണിയംകുളം ഫുട്‌ബോൾ ലീഗിന്റെ സംഘാടനം ഓണ്ലൈൻ വഴിയാണ്. അതിനായി vleague.in എന്ന വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. Player registration, Team Registration, Match Scheduling, Match event entering, Point Table, Top-scorers list, Suspension details തുടങ്ങി എല്ലാ രേഖപ്പെടുത്താനും അവ കാണാനും വെബ്സൈറ്റിൽ സൗകര്യം ഉണ്ട്.

സെവൻസ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു ലീഗ് നടക്കുന്നത്. മുൻപരിചയത്തിന്റെ അഭാവം കൊണ്ട് ചെറിയ ചുവടുവെപ്പുകളോടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെങ്കിലും ഭാവിയിലെ ലക്ഷ്യങ്ങൾ വളരെ വലുണ്. ആത്യന്തിക ലക്ഷ്യം ഫുട്‌ബോളിന്റെ വികാസം ആണ്. കൃത്യമായി പറഞ്ഞാൽ; ഇന്ത്യൻ ടീം ഫുട്‌ബോൾ ലോകകപ്പിൽ മത്സരിക്കുന്നതിന്റെ വേഗം കൂട്ടുന്നതിന് കഴിയുന്ന സംഭാവനചെയ്യുക, മൈതാനം എന്നത് അത്യാവശ്യ ഇടം (essential space) ആയി സമൂഹവും സർക്കാരുകളും കണക്കാക്കി സംരക്ഷിക്കുക, മൈതാനങ്ങളിലേക്ക് പെൺകുട്ടികൾ സ്വാഭാവികമായും കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കുക, ഒരു പുതിയ ഫുട്‌ബോൾ സംസ്കാരം വളർത്തി ഗ്രാമങ്ങളിൽ വിനോദത്തിന്റെ പുതിയ വേദികൾ തുറക്കുക എന്നിവയാണ് ദീർഘകാല ലക്ഷ്യങ്ങൾ. ലീഗ് അവസാനിക്കുന്നതോടെ വാണിയംകുളത്തെ ഏറ്റവും മികച്ച 30 ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനും ഒരു ഇലവൻസ് ഫുട്ബോൾ ടീം രൂപീകരിക്കാനും ഉദ്ദേശമുണ്ട്. ഒരു ഫുട്‌ബോൾ ടീം എങ്ങനെ മത്സരത്തിൽ വിജയം നേടുന്നോ അത് പോലെ തന്നെ ഒരു കൂട്ടായ്മക്ക് മാത്രമേ മേൽപറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാനാകു.

വി എഫ് എൽ മാതൃകയാക്കി കേരളത്തിൽ മറ്റു സ്ഥലങ്ങളിലും ഇത്തരം ലീഗുകൾ ആരംഭിക്കുകയാണെങ്കിൽ ഫുട്‌ബോൾ എന്ന കായികയിനത്തിൻറെ ഗുണനിലവാരം ഉയരും എന്നതിൽ സംശയം ഇല്ല. ഇത്തരത്തിൽ ഒരു ലീഗ് സംഘടിപ്പിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും നൽകുവാൻ തയ്യാറാണ് എന്ന്വാ ണിയംകുളം ഫുട്‌ബോൾ ഫെഡറേഷൻ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Phone: 9445831445
Email: [email protected]
Website: vleague.in

മത്സരം തത്സമയം കാണാൻ
Facebook: https://www.facebook.com/vaniyamkulamfootballleague/

Instagram : https://instagram.com/football_league_vaniyamkulam?igshid=1i8dr6jtaz8iz