“വിരാട് കോഹ്‌ലി ധോണിയെ കണ്ട് പഠിക്കണം”

വിമർശനങ്ങളെ നേരിടുന്ന കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കണ്ടു പഠിക്കണമെന്ന് മുൻ ഇന്ത്യൻ താരവും പ്രമുഖ കമെന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. വിമർശനങ്ങളെ കൈകാര്യം ചെയ്യുമ്പോൾ വിരാട് കോഹ്‌ലി മഹേന്ദ്ര സിംഗ് ധോണിയെ പോലെ പക്വതയും ശാന്തതയും കാണിക്കണമെന്നും മഞ്ചരേക്കർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ താരം കെ.എൽ രാഹുലിനെതിരായ വിമർശനങ്ങൾ അസംബദ്ധം എന്ന് പറഞ്ഞിരുന്നു.

തുടർന്നാണ് മഞ്ചരേക്കർ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പൊതുസമൂഹം പ്രതികരിക്കുമെന്നും ഇന്ത്യൻ ടീം നന്നായി കളിക്കുമ്പോൾ പൊതുസമൂഹം പ്രശംസിക്കുമെന്നും പ്രകടനം മികച്ചത് ആവാതിരിക്കുമ്പോൾ വിമർശങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും മഞ്ചരേക്കർ പറഞ്ഞു. ഈ യാഥാർത്ഥ്യത്തെ ശാന്തതയോടും പക്വതയോടും അംഗീകരിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ പോലെ വിരാട് കോഹ്‌ലി തയ്യാറാവണമെന്നും മഞ്ചരേക്കർ പറഞ്ഞു.

Comments are closed.